മലബാര്‍ ഓട്ടു കമ്പനി സമരം ഒരു മാസം പിന്നിടുന്നു
ഫറോക്ക്: നിയമ വിരുദ്ധമായി അടച്ചുപൂട്ടിയ ചെറുവണ്ണൂരിലെ മലബാര്‍ ടൈല്‍ കമ്പനി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡി.എല്‍.ഒ വിളിച്ചു ചേര്‍ത്ത ചര്‍ച്ച മാനേജ്മെന്റ് പ്രതിനിധികള്‍ എത്താത്തതിനാല്‍ നടന്നില്ല. കമ്പനി ഏകപക്ഷീയമായി അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ചു തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒരു മാസം പിന്നിടുന്നു. ജനുവരി മാസത്തെ ശമ്പളം പോലും നല്കാന് മാനേജ്മെന്റ് തയാറാകാത്തതില്‍ തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്.
140 തൊഴിലാളികള്‍ ജോലിയെടുക്കുന്ന കമ്പനി ഫെബ്രുവരി ഒന്നിനാണ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. കമ്പനി തുറക്കുന്നതുമായി ബന്ധപ്പെട്ടു നേരത്തെ ഡി.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ രണ്ടു തവണ ചര്‍ച്ച നടന്നിരുന്നു. നാല് മാസത്തേക്കുളള കളിമണ്ണ് ശേഖരം ഉണ്ടായിട്ടും മണ്ണില്ലാതെ തുറക്കാനാവില്ലെന്ന മാനേജ്മെന്റിന്റെ കടുപിടുത്തമാണ് അനൂകൂല തീരുമാനമുണ്ടാകാതിരുന്നത്. തുടര്‍ന്നു സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുകയും കഴിഞ്ഞ 27ന് കമ്പനി മാനേജിങ് പാര്‍ട്ണര്‍ കെ.വി.കൃഷ്ണന്റെ വീട്ടുപടിക്കല്‍ തൊഴിലാളികള്‍ ധര്‍ണ നടത്തുകയും ചെയ്തു ഇതിനിടെ വി.കെ.സി.മമ്മദ്കോയ എം.എല്‍.എ കമ്പനി തുറപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു തൊഴില്‍ മന്ത്രിക്ക് കത്തു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."