ലോകത്തെ ശക്തമായി നിയന്ത്രിക്കുന്നത് മാധ്യമങ്ങള്‍: കല്‍പ്പറ്റ നാരായണന്‍
കോഴിക്കോട്: ലോകത്തെ ശക്തമായി നിയന്ത്രിക്കുന്നത് മാധ്യമങ്ങളാണെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. കോഴിക്കോട് പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം 21ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളീയരെ സംബന്ധിച്ചിടത്തോളം അവരുടെ മനസിനെ നിയന്ത്രിക്കുന്നതും അവര്‍ക്ക് വിദ്യാഭ്യാസവും ഭാവുകത്വവും നല്‍കുന്നതും മാധ്യമങ്ങളാണ്. കേരളത്തില്‍ പ്രതിപക്ഷം ഇല്ല. പക്ഷേ, പ്രതിപക്ഷധര്‍മം നിര്‍വഹിക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിന്റെ സമയത്ത് 'നമ്മള്‍' ഉണ്ടായിരുന്നു. എന്നാല്‍ ശബരിമല പ്രശ്‌നം വന്നതോടെ 'നമ്മള്‍' ഇല്ലാതെയായി. മാധ്യമധര്‍മം നന്നായി ഉപയോഗിക്കപ്പെടുന്ന സമയമാണിത്. സ്ഥാപിത താല്‍പര്യങ്ങള്‍ മാത്രം നിലനില്‍ക്കുന്നിടത്ത് മാധ്യമങ്ങളാണ് പലതും ശക്തിപ്പെടുത്തുന്നത്. കസ്റ്റഡി മരണങ്ങളിലും അഴിമതികളിലും അന്വേഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതും മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനവും മെഡല്‍ വിതരണവും നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ് അധ്യക്ഷനായി. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, മാധ്യമപ്രവര്‍ത്തകരായ സി.എല്‍ തോമസ്, പി.ജെ ജോഷ്വാ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."