HOME
DETAILS
MAL
ട്രെയിനില്‍ പഴ്സ് പിടിച്ചുപറിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി
backup
January 19 2019 | 03:01 AM
കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരന്റെ പണമടങ്ങിയ പഴ്സ് പിടിച്ചുപറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പൊലിസ് പിടിയില്‍.
തിരുവനന്തപുരം കരമന ചെറുകാട് ശരത് നിവാസില്‍ മുരുകന് (52) ആണ് കോഴിക്കോട് റെയില്‍വേ പൊലിസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.ഏറനാട് എക്സ്പ്രസിലെ ജനറല്‍ കോച്ചില്‍ ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന യാത്രക്കാരന്റെ പഴ്സാണ് അപഹരിക്കാന്‍ ശ്രമിച്ചത്. പഴ്സെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലിസ് പൊലിസ് ഉദ്യോഗസ്ഥര്‍ പി ടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."