ബേപ്പൂര്‍ തുറമുഖത്ത് ലോകോത്തര നിലവാരത്തിലുള്ള പരിശോധനാ കേന്ദ്രമൊരുങ്ങുന്നു
ഫറോക്ക്: ബേപ്പൂര്‍ തുറമുഖം വഴിയുളള കപ്പല്‍യാത്രക്കു ലോകോത്തര നിലവാരത്തിലുളള സുരക്ഷാസംവിധാനമൊരുങ്ങുന്നു. യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കുന്നതിനായി സ്‌കാനിങ് സംവിധാനം, ഡോര്‍ ഫ്രൈം മെറ്റല്‍ ഡിറ്റക്ടര്‍, ഹാര്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയ സംവിധാനങ്ങളുമായാണ് പരിശോധനാകേന്ദ്രമൊരുങ്ങുന്നത്. തുറമുഖ വകുപ്പിന്റെ 45ലക്ഷം രൂപ ചെലവഴിച്ചുളള കേന്ദ്രത്തിന്റെ നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഇലക്ട്രിഫിക്കേഷന്‍ കൂടി പൂര്‍ത്തിയായാല്‍ സുരക്ഷാകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും.
നിലവില്‍ തുറമുഖ വാര്‍ഫിനോടു ചേര്‍ന്നുളള കെട്ടിടത്തിലാണ് പരിശോധന നടക്കുന്നത്. ഇതു തുറമുഖത്തേക്ക് കടക്കുന്നതിനു മുന്‍പേ കവാടത്തില്‍ പരിശോധന നടത്തുന്ന രീതിയിലാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ഇതിനായി തുറമുഖത്തിന്റെ ഇപ്പോഴുളള കവാടവും മാറ്റിപ്പണിയും. സുരക്ഷ സംവിധാനത്തോടൊപ്പം യാത്രക്കാര്‍ക്കുളള വെയിറ്റിങ് റൂമും ഇതിനോടൊപ്പും ഒരുക്കുന്നുണ്ട്. ഇന്റര്‍നാഷനല്‍ ഷിപ്‌സ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി കോഡിനു കീഴിലാകുന്നതിന്റെ ഭാഗമായാണ് തുറമുഖത്ത് പരിശോധന കര്‍ശനമാക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ തുറമുഖത്തിന്റെ ചുറ്റുമതില്‍ ഉയര്‍ത്തി വയര്‍ലെസ് സംവിധാനമേര്‍പ്പെടുത്തുകയും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.
രാത്രികാല നിരീക്ഷത്തിനുളള പ്രത്യേക കാമറ, ദൂരദര്‍ശിനി, വാഹനങ്ങളുടെ താഴ്ഭാഗം പരിശോധിക്കാനുളള കണ്ണാടി തുടങ്ങിയവയും തുറമുഖത്ത് തയാറായിട്ടുണ്ട്.
ലക്ഷദ്വീപിലേക്കുളള യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നത് ബേപ്പൂര്‍ തുറമുഖത്തെയാണ്. ഇവിടെ യാത്രക്കാര്‍ക്ക് വിശ്രമമുറിയില്ലെന്ന പരാതി കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നതോടെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."