പുത്തന്‍പുര വീട്ടുകാര്‍ക്ക് ജൈവപച്ചക്കറി കൃഷി 'വീട്ടുകാര്യമല്ല'
കോടഞ്ചേരി: ഒരു കുടുംബ മുഴുവനും തങ്ങളുടെ മണ്ണു മനസ്സും ജൈവ പച്ചക്കറി കൃഷിക്കായി ഉഴിഞ്ഞു വച്ച കഥയാണ് കോടഞ്ചേരി നിരന്നപാറ പുത്തന്‍പുര വീട്ടുകാര്‍ക്ക് പയാനുള്ളത്.
ഗൃഹനാഥനായ ബേബി എന്ന സെബാസ്റ്റ്യന്‍, ഭാര്യ ടെന്നീസ,് മക്കളായ ജിതിന്‍, ജെറിന്‍ ബേബിയുടെ മാതാവായ മറിയക്കുട്ടി എന്നിവരാണ് വീടിനോട് ചേര്‍ന്ന ഭൂമി മുഴുവനും പച്ചക്കറി കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. തക്കാളി, പയര്‍, കാബേജ്, കോളിഫ്‌ളവര്‍, വെണ്ട, വഴുതന എന്നിവയാണ് പ്രധാന കൃഷി ഇനങ്ങള്‍. നാല് പശുക്കളെയും വളര്‍ത്തുന്നതിനാല്‍ സംയോജിത കൃഷി രീതിയെന്ന അനുകരണീയമായ മാതൃകയാണ് ഇവിടെ നടപ്പിലാകുന്നത്. പച്ചക്കറികളുടെ വിത്ത് നടുന്നത് മുതല്‍ വിളവെടുപ്പ് വരെയുള്ള ഓരോ ഘട്ടത്തിലും പൂര്‍ണമായും ജൈവരീതിയാണ് അവലംബിക്കുന്നത്.
നല്ല വെയിലും നീര്‍വാര്‍ച്ചയുമുള്ള സ്ഥലം തെരഞ്ഞെടുക്കലാണ് ആദ്യപടി. പുരയിടവും സ്വന്തം റബര്‍തോട്ടത്തിലെ ഒഴിഞ്ഞ സ്ഥലവുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. കുമ്മായവും ചാണകവും ഗോമൂത്രവും വേപ്പിന്‍പിണ്ണാക്കും ചാരവും ചേര്‍ത്തുള്ള വളപ്രയോഗമാണ് നടത്തുന്നത്.
ബയോഗാസില്‍ നിന്നുള്ള സ്ലറിയും ഉപോയഗപ്പെടുത്തുന്നുണ്ട്. കോടഞ്ചേരി കൃഷിഭവന്‍ വെജിറ്റബിള്‍ ഗുഡ് ക്ലസ്റ്റര്‍ അംഗമായ സെബാസ്റ്റ്യന് സാമ്പത്തികവും, സാങ്കേതികവുമായ സഹായമേകാന്‍ കോടഞ്ചേരി കൃഷിഭവനും മുന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."