ആലപ്പുഴയില്‍ കോടികളുടെ അനധികൃത നിര്‍മാണങ്ങളെന്ന് മന്ത്രി
തിരുവനന്തപുരം: തീരദേശപരിപാലന നിയമം ലംഘിച്ച് ആലപ്പുഴയില്‍ കോടിക്കണക്കിന് രൂപയുടെ നിര്‍മാണം നടന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
മെഗാ ടൂറിസം പദ്ധതിയ്ക്ക് വേണ്ടിയാണ് അനുമതി ഇല്ലാതെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ മൂന്നര വര്‍ഷമായി ഇത് പ്രയോജനമില്ലാതെ കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കടല്‍തീരത്താണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിയത്. ഭാരതപുഴയില്‍ ചരിത്ര സ്മാരകങ്ങള്‍ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്ക്യൂട്ട് നടപ്പാക്കുന്നത് ആലോചിക്കും. ആലപ്പുഴ ഹൗസ്ബോട്ടില്‍ നോബല്‍ സമ്മാന ജേതാവായ മൈക്കിള്‍ ലെവിറ്റിനെ അപമാനിച്ച സംഭവത്തില്‍ രണ്ട് സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ അറിയാതെയാണ് മൈക്കിള്‍ ഹൗസ് ബോട്ടില്‍ സഞ്ചരിച്ചത്. അതിനാലാണ് സംരക്ഷണം നല്കാന് കഴിയാതെ പോയത്. കൊച്ചിയില്‍ കടമകുടി ഇക്കോടൂറിസം പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും യു. പ്രതിഭ, വി.ടി ബല്‍റാം, ജോണ്‍ ഫെര്‍ണാണ്ടസ്, വി. അബ്ദുല്‍ റഹ്മാന്, വി.ടി ബലറാം, പി.ടി തോമസ്, എസ്. ശര്‍മ്മ എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."