ഉപരോധ സമരം: പി. ജയരാജനെ ശിക്ഷിച്ച മജിസ്ട്രേറ്റ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസില്‍ സി.പി.എം നേതാവായ പി. ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരേ പൊലിസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും തെളിവില്ലെന്നും ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ വൃക്തമാക്കി. ശിക്ഷാവിധി തലശ്ശേരി സെഷന്‍സ് കോടതി ഒരു വര്‍ഷമായി കുറച്ചിരുന്നു. ഈ വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച പുനപരിശോധനാ ഹരജിയാണ് ഹൈക്കോടതി അനുവദിച്ചത്.
പെട്രോളിയം വില വര്‍ധനവിനെതിരേ 1991 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്റ്റ്് ഓഫിസ് ഉപരോധിച്ചതിനാണ് ജയരാജനെ പ്രതിയാക്കി കേസെടുത്തത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവും പതിനയ്യായിരം രൂപ പിഴയും ആയിരുന്നു ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നായിരുന്നു വിധി. പിന്നീട് സെഷന്‍സ്് കോടതി ശിക്ഷ ഒരേ കാലയളവില്‍ മതിയെന്ന് വ്യക്തമാക്കി. ഈ കേസിലെ ശിക്ഷയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."