സാമൂഹിക ഇടപെടല്‍ നടത്താന്‍ ഭയക്കേണ്ട കാലം: കെ.ടി ജലീല്‍
കോഴിക്കോട്: സാമൂഹിക ഇടപെടല്‍ നടത്താന്‍ ഭയക്കേണ്ട കാലമാണ് ഇതെന്ന് മന്ത്രി കെ.ടി ജലീല്‍. സ്വന്തം പേരു പോലും പരിമിതികളുടെ തലം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം 21ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിക്ക് മറ്റു മതങ്ങളില്‍ നടക്കുന്ന അനാചാരങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയുന്നില്ല. അഭിപ്രായം പറഞ്ഞാല്‍ പലരെയും ആക്ഷേപിക്കുന്ന തരത്തിലാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. യാഥാസ്ഥികരായ പലരും ലിബറല്‍ ആകുന്നു. ലിബറല്‍ ആയവര്‍ യാഥാസ്ഥികതയിലേക്ക് തിരിച്ചുപോകുന്നു. ശബരിമല വിഷയത്തിലും സംഭവിച്ചത് അതാണ്. ലിബറല്‍ ആകുമെന്നു കരുതിയെങ്കിലും യാഥാസ്ഥിയിലേക്ക് പലരും തിരിച്ചുപോയി. വിദ്യാഭ്യാസ മേഖലയിലും പലമാറ്റങ്ങളും വന്നു. സെമസ്റ്റര്‍ സംവിധാനം വന്നതില്‍ പിന്നെ ഒന്നിനും സമയമില്ലാതായി. പഠനം മാര്‍ക്കുകള്‍ക്കു വേണ്ടിയുള്ളതായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."