HOME
DETAILS
MAL
കെ.എസ്.ഇ.ബി കൊടുവള്ളി സെക്ഷന്‍ ഓഫിസ് വിഭജിക്കണം
backup
March 01 2017 | 20:03 PM
കൊടുവള്ളി:കെ.എസ്.ഇ.ബി.കൊടുവള്ളി സെക്ഷന്‍ ഓഫിസ് വിഭജിക്കണമെന്ന് കെ.എസ്.ഇ.ബി.ഡബ്ല്യു.എ. (സി.ഐ.ടി.യു) കൊടുവള്ളി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഇരുപത്തിയാറായിരത്തോളം ഉപഭോക്താക്കളും നാല്‍പത്തി എട്ടായിരത്തോളം സ്‌ക്വയര്‍ കിലോമീറ്ററോളം ഭൂവിസ്തൃതിയുമുള്ള സെക്ഷന്‍ ഓഫിസാണിത്. വിഭജിച്ചാല്‍ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കുമുണ്ട@ാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും.സംസ്ഥാന കമ്മിറ്റി അംഗം ടി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.പ്രസാദ് അധ്യക്ഷനായി. ഉദയകുമാര്‍, രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ.സുബൈര്‍ (പ്രസി.), കെ.ടി. പ്രവീണ്‍ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."