പദ്മ പുരസ്‌ക്കാരത്തില്‍ കേരളത്തിന്റെ ശുപാര്‍ശ കേന്ദ്രം പരിഗണിച്ചില്ല
തിരുവനന്തപുരം: ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന്റെ ശുപാര്‍ശ കേന്ദ്രം പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെതാണ് റിപ്പോര്‍ട്ട്. കേന്ദ്രം തള്ളിയ പട്ടികയില്‍ എം.ടി വാസുദേവന്‍ നായരും മമ്മുട്ടിയും ഉള്‍പെടുന്നു.
ഇതിന് പകരം കേരളത്തില്‍ നിന്ന് ആത്മീയരംഗത്ത് നിന്ന് ശ്രീ എമ്മിനും (മുംതാസ് അലി), നിയമപണ്ഡിതന്‍ പ്രഫ.എന്‍.ആര്‍.മാധവമേനോന് മരണാനന്തരമായും പത്മഭൂഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രജ്ഞനായ കെ എസ് മണിലാല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എം കെ കുഞ്ഞോള്‍, എഴുത്തുകാരന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരിയായ എം എസ് പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും നല്‍കി.
സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പട്ടിക
മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെ ആണ് പത്മവിഭൂഷണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി ഭാരത് രത്‌നയാണ്. അതിന് തൊട്ടുതാഴെയുള്ള ഉന്നത സിവിലിയന്‍ പുരസ്‌കാരമാണ് പത്മവിഭൂഷന്‍.
കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയാശാന്‍, അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന, കവി സുഗതകുമാരി, ചെണ്ടയുടെ ആശാന്‍മാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍ മാരാര്‍, ഓസ്‌കര്‍ ജേതാവായ ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കാണ് പദ്മഭൂഷന്‍ പുരസ്‌കാരത്തിന് ശുപാര്‍ശ നല്‍കിയത്.
സൂര്യ ഫെസ്റ്റിവല്‍ സംഘാടകനായ സൂര്യ കൃഷ്ണമൂര്‍ത്തി, സംഗീതജ്ഞ കെ ഓമനക്കുട്ടി, കഥകളി ആശാന്‍ സദനം കൃഷ്ണന്‍കുട്ടി നായര്‍, ശില്‍പി കാനായി കുഞ്ഞിരാമന്‍, സംഗീതജ്ഞന്‍ രമേശ് നാരായണന്‍, ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, അഭിനേത്രി കെപിഎസി ലളിത, എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി, സാമൂഹ്യപ്രവര്‍ത്തനത്തിന് ബിഷപ്പ് സൂസൈപാക്യം, സിനിമയിലെ സംഭാവനകള്‍ക്ക് ജി കെ പിള്ള, മാധ്യമപ്രവര്‍ത്തകന്‍ കെ മോഹനന്‍, എഴുത്തുകാരായ വിപി ഉണിത്തിരി, ഡോ. ഖദീജ മുംതാസ്, കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി, അഭിനേതാവ് നെടുമുടി വേണു, ഗായകന്‍ എം ജയചന്ദ്രന്‍, പ്രശസ്ത കാന്‍സര്‍ ചികിത്സകന്‍ ഡോക്ടര്‍ വി പി ഗംഗാധരന്‍, മാധ്യമരംഗത്തെ സംഭാവനകള്‍ക്ക് എം എസ് മണി, യോഗ നാച്ചുറോപ്പതി രംഗത്തെ സംഭാവനകള്‍ക്ക് എം കെ രാമന്‍ മാസ്റ്റര്‍, ഡോ. ടി കെ ജയകുമാര്‍ എന്നിവര്‍ക്ക് പദ്മശ്രീ പുരസ്‌കാരം നല്‍കാനും ശുപാര്‍ശ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."