മുനമ്പം മനുഷ്യക്കടത്ത്; രണ്ടു പേര് പൊലിസ് പിടിയില്‍
തൃശൂര്‍: മുനമ്പത്ത് നിന്ന് ആസ്ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും കടക്കാന്‍ ശ്രമിച്ച രണ്ടു പൊലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ ദീപക്, പ്രഭു എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്ന് കേരള പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന ഇവരെ ഡല്‍ഹിയിലെ മന്ദഗിരി കോളനിയില്‍ നിന്നാണ് പിടികൂടിയത്.
ഇത്തരത്തില്‍ വിദേശത്ത് കടക്കാനായി ഒരാളില്‍ നിന്ന് ഒന്നരലക്ഷം രൂപയാണ് വാങ്ങിയതെന്ന് പിടിയിലായ ദീപക് മൊഴി നല്കി. ഇതുവരെയായി ഏകദേശം 200ഓളം പേരെ അനധികൃതമായി കടത്തിയിട്ടുണ്ടെന്നും ദീപക് പറഞ്ഞു. ദീപകിന്റെയും പ്രഭുവിന്റെയും ഭാര്യമാരും കുട്ടികളും കഴിഞ്ഞ ദിവസം ന്യൂസിലാന്റിലേക്ക് ബോട്ടില്‍ കയറിയിട്ടുണ്ട്. ഇരുവരെയും പോലെ ഇരുപതോളം പേര് ബോട്ടില്‍ കയറാനാവാതെ തിരിച്ചുപോയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്ത ഇവരെ കൂടുതല്‍ അന്വേഷണത്തിനായി കേരളത്തിലേക്ക് കൊണ്ടുവരും.
കഴിഞ്ഞ ഞായറാഴ്ചയാണ് മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത് നടന്നതായി പൊലിസ് സ്ഥിരീകരിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്തെന്ന നിഗമനത്തില്‍ പൊലിസെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."