രഷറിയിലെ കാലതാമസം: ഗ്രാമപഞ്ചായത്ത്ട്
പദ്ധതി നിര്‍വഹണം താളം തെറ്റുന്നുകൊടുവള്ളി: കൊടുവള്ളി സബ് ട്രഷറിയില്‍ നിന്ന് സര്‍ക്കാര്‍ ബില്ലുകള്‍ മാറികിട്ടാന്‍ കാലതാമസം വരുന്നതായി ആക്ഷേപം. 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ബില്ലുകള്‍ പാസാകാന്‍ വൈകുന്നതു മൂലം ട്രഷറിക്ക് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളില്‍ പദ്ധതി നടത്തിപ്പ് മുടങ്ങിയ നിലയിലാണ്.
മൂന്നാഴ്ച മുന്‍പ് സമര്‍പ്പിച്ച ബില്ലുകള്‍പോലും കെട്ടിക്കിടക്കുകയാണ്. പുതിയ സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തകരാറാണ് ബില്ല് പാസാക്കുന്നത് വൈകാന്‍ കാരണമെന്നാണ് ട്രഷറി അധികൃതര്‍ നല്‍കുന്ന വിശദീകരണം. മാര്‍ച്ച് 10 വരെ ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും പറയുന്നുണ്ട. മാര്‍ച്ച്് 31 നകം പൂര്‍ത്തിയാക്കേണ്ട@ ടാറിങ് അടക്കമുള്ള പ്രവൃത്തികള്‍ തുക ലഭിക്കാത്തതിനാല്‍ മുടങ്ങിയ നിലയിലാണ്. സോഫ്്റ്റ്‌വെയറുമായി ബന്ധപ്പെട്ട തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്നും പഴയ രീതി തുടരണമെന്നും ആവശ്യപ്പെട്ട് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രി, ധനമന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, പഞ്ചായത്ത് ഡയറക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."