എല്‍.ഡി.എഫിന്റെ ഭരണാരംഭത്തില്‍ കേരളം ക്രിമിനലുകളുടെ നാടായി മാറി: ഖുശ്ബു
കോഴിക്കോട്: എല്‍.ഡി.എഫിന്റെ ഭരണാരംഭത്തില്‍ തന്നെ കേരളം ക്രിമിനലുകളുടെ നാടായിമാറിയെന്ന് എ.ഐ.സി.സി വക്താവ് ഖുശ്ബു. കേരളത്തില്‍ സ്ത്രികളും കുട്ടികളും അമ്മമാരുമുള്പ്പെടെയുള്ളവര്ക്ക് യാത്രചെയ്യാന്‍ കഴിയാത്ത സ്ഥിയാണുള്ളത്. എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഒന്നും ശരിയാക്കിയില്ലെന്നും ഖുശ്ബു പറഞ്ഞു.
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിരോധ സമരസാക്ഷ്യം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഖുശ്ബു. കേരളം ഗോഡ്സോണ്‍ കണ്ട്രിയില് നിന്ന് ക്രിമിനല്‍സ് ഓണ്‍ കണ്ട്രി ആയി മാറി. ഇത്രയും കാലത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ട് ഇവിടെ 1,75000 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിച്ച വ്യക്തി ആയിരുന്നു എന്നാല്‍ പിണറായി വിജയന് അങ്ങനെ അല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ വീണ്ടും ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് അധ്യക്ഷനായി. ആര്.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ രമ, എഴുത്തുകാരന് ടി.പി രാജീവന്, കോണ്‍ഗ്രസ് നേതാക്കളായ എന്‍. സുബ്രഹ്മണ്യന്, പി. ശങ്കരന്, പി.എം സുരേഷ്ബാബു, കെ.പി അനില്‍കുമാര്‍, കെ. പ്രവീണ്‍കുമാര്‍, കെ. ജയന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."