HOME
DETAILS
MAL
തടയണ നിര്‍മാണം; കബനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു
backup
March 01 2017 | 21:03 PM
പുല്‍പ്പള്ളി: കബനിനദിയില്‍ തടയണ നിര്‍മിച്ചതോടെ മരക്കടവ് മുതല്‍ ബൈരക്കുപ്പ വരെ ജലവിതാനം ഉയര്‍ന്നു. കബനി നദിയില്‍ ജലവിതാനം താഴ്ന്നതോടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം തടയണ നിര്‍മിച്ചത്. നദിയില്‍ വെള്ളം ഉയര്‍ന്നതോടെ നദിയില്‍ നിന്നു പമ്പിങ് നടത്താന്‍ കഴിഞ്ഞു. മൂന്നടി ഉയരത്തില്‍ 150 മീറ്റര്‍ നീളത്തിലാണ് തടയണ നിര്‍മിച്ചത്. സമീപത്തുള്ള കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസം അവസാനത്തോടെയാണ് തടയണ നിര്‍മിച്ചതെങ്കില്‍ വരള്‍ച്ചയുടെ രൂക്ഷത നേരത്തെ അനുഭവപ്പെട്ടതാണ് തടയണ നിര്‍മാണം നേരത്തെയാക്കാന്‍ കാരണം. ഇത്തരം തടയണകള്‍ പുഴയുടെ മറ്റ് പ്രദേശങ്ങളിലും നിര്‍മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."