കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡ് ഗതാഗത യോഗ്യമാക്കണമെന്ന്
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ പൈപ്പിടുന്നതിനായി പൊളിച്ച റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.എം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡില്‍ കുഴിയെടുക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, പഞ്ചായത്ത് ഭരണസമിതി, ജലനിധി അധികൃതര്‍, പി.ഡബ്ല്യു.ഡി അധികൃതര്‍ എന്നിവര്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ റോഡില്‍ നിര്‍മിച്ച കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്യുമെന്ന് ജലനിധി, പി.ഡബ്ല്യു.ഡി അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചതിലൂടെ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ ഏറെയാണ്. ഇത്തരം വീഴ്ചകള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രശ്നം മുന്നില്‍ കണ്ട് അടിയന്തരമായി ടൗണിലെ റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.വി. സുരേഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."