മൂപ്പൈനാട് പഞ്ചായത്തില്‍ തോട്ടം
നനയ്ക്കുന്നതിന് നിരോധനം
വടുവന്‍ചാല്‍: കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ മൂപ്പൈനാട്, കോട്ടപ്പടി, വില്ലേജുകളില്‍ പൊതു-സ്വകാര്യ ജലസ്രോതസുകളില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് തോട്ടം നനയ്ക്കുന്നതിന് നിരോധനം. ഇതുസംബന്ധിച്ചുള്ള പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍വ്വ കക്ഷി യോഗം അംഗീകരിച്ചു. തോട്ടം നനയ്ക്കുന്നതിന് പുറമേ കെട്ടിട നിര്‍മാണം, വാഹനങ്ങള്‍ കഴുകല്‍ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ കാന്തന്‍പാറ, ചോലാടി പുഴകളിലും, പൊതു ജല സ്രോതസുകളില്‍ നിന്നും പൊതു ജല സ്രോതസുകളോട് ചേര്‍ന്നു നില്ക്കുന്ന സ്വകാര്യ ജല സ്രോതസുകളില്‍ നിന്നും വെള്ളം പമ്പു ചെയ്യുന്നതും നിരോധിച്ചു.
കടുത്ത വരള്‍ച്ച തടയുന്നതിന്റെ ഭാഗമായി പുഴകള്‍, തോടുകള്‍, അവയുടെ പുറമ്പോക്കുകള്‍ എന്നിവ സംരക്ഷിക്കുന്നതിനും അന്യാധീനപ്പെട്ടവ പിടിച്ചെടുക്കുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഹരിഹരന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."