മദീന വിഖായ നിലവിൽ വന്നു; മദീനയിൽ ഇനി മുഴുസമയ വിഖായ സേവനം ലഭ്യമാകും
മദീന: സമസ്ത ഇസ്‌ലാമിക് സെന്റർ മദീന കമ്മിറ്റിക്ക് കീഴിൽ എസ്‌കെഎസ്എസ്എഫിന് കീഴിലെ സന്നദ്ധ സേവന വിഭാഗമായ വിഖായ നിലവിൽ വന്നു. മുഴുവൻ സമയം പ്രവാചക നഗരിയിൽ കർമ്മ നിരതരാകുന്ന നിലയിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. ഹജ്ജ്, ഉംറ തീർത്ഥാടർക്കുള്ള സഹായ സേവനങ്ങൾക്ക് പുറമെ മദീന പ്രവാസികളുടെ കണ്ണീരൊപ്പാനും ആവശ്യമുള്ള സഹായ പ്രവർത്തനങ്ങൾക്കും മദീന വിഖായ പ്രവർത്തകർ സദാ സന്നദ്ധമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്പോർട്ട് സേവനങ്ങൾ, മരണാന്തര കർമ്മങ്ങൾ, ആതുര സേവനം തുടങ്ങി വിവിധ മേഖലകളിൽ വിവിധ വിംഗുകളിലായി മദീനയിൽ വിഖായക്ക് കീഴിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി വിഖായ മദീനയിൽ കർമ്മ നിരതരാകും.
സമസ്ത ഇസ്‌ലാമിക് സെന്ററിൽ ചേർന്ന മദീന വിഖായ കൗൺസിൽ മീറ്റ് എസ് ഐസി ആക്റ്റിങ്ങ് പ്രസിഡണ്ട് ശിഹാബ് സ്വാലിഹിയുടെ അദ്ധ്യക്ഷതയിൽ അശ്റഫ് തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ശരീഫ് കാസർഗോഡ്, ജുനൈദ് മാഷ് കൈവേലിക്കടവ് എന്നിവർ വിവിധ വിശയങ്ങളിൽ ക്ലാസെടുത്തു. ഗ്രൂപ്പ് ചർച്ചക്ക് നഫ്സൽമാഷ് മപ്രം നേതൃത്വം നൽകി. ബഷീർ മാഷ് ചെറുവട്ടൂർ വാഴക്കാട് അവലോകനം നടത്തി. സൈദ് ഹാജി മുന്നിയൂർ, ശരീഫ് കാസർകോട് എന്നിവരാണ് രക്ഷാധികാരികൾ.
പ്രധാന ഭാരവാഹികളായി മുഹമ്മദ് മുസ്‌ല്യാർ കാവനൂർ (ചെയർമാൻ), ജുനൈദ് കൈവേലിക്കടവ് (ജന: കൺവീനർ), സലാം ബദർ (ട്രഷറർ), അഷ്‌റഫ് തില്ലങ്കേരി (വിഖായ ക്യാപ്റ്റൻ) എന്നിവരെയും സഹഭാരവാഹികളായി നൗഷാദ് ഇർഫാനി, അഷ്റഫ് അഴിഞ്ഞിലം, മഹ്ബൂബ് കീഴ്പറമ്പ് (വൈസ് ചെയർമാൻമാർ), അഷ്റഫ് ഓമാനൂർ, ഫൈസൽ വെളിമുക്ക്, സലാം ചെർപ്പുളശ്ശേരി (ജോയിന്റ് കൺവീനർമാർ), ബശീർ ചെറുവട്ടൂർ വാഴക്കാട്, അശ്ക്കർ വേങ്ങര (ഓർഗനൈസിങ്ങ് കൺവീനർമാർ), സുനീർ പാലത്തിങ്ങൽ (വൈസ് ക്യാപ്റ്റൻ) എന്നിവരെയും തിരഞ്ഞെടുത്തു. സുലൈമാൻ പണിക്കരപ്പുറായ സ്വാഗതവും സുനീർ പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."