HOME
DETAILS
MAL
പൂക്കോട്ടൂരില്‍ ഗെയില്‍ പൈപ്പ്ലൈന് പ്രവൃത്തിക്കിടെ പൊട്ടിത്തെറി
backup
January 19 2019 | 04:01 AM
വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ഗെയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറി. കൊച്ചിയില്‍ നിന്നും മംഗലാപുരത്തേക്ക് കൊണ്ടുപോകുന്ന വാതക പൈപ്പ് ലൈനിന്റെ നിര്‍മാണപ്രവൃത്തിക്കിടെയാണ് അപകടം. മഴയെ തുടര്‍ന്ന് പൈപ്പുകളില്‍ അടിഞ്ഞ് കൂടിയ ചെളികള്‍ നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം. വെള്ളവും ഉയര്‍ന്നതലത്തില്‍ വായു സമ്മര്‍ദ്ദവും ഉണ്ടായതാണ് പൈപ്പ് പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് കരുതുന്നു. ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ ഇരുമ്പ് പൈപ്പ് കഷ്ണം പതിച്ചത് നൂറ് മീറ്ററകലെയുള്ള വീട്ടുപരിസരത്താണ്. ആര്‍ക്കും പരുക്കില്ല. പൊട്ടിത്തെറിയെ തുടര്‍ന്ന് പൈപ്പ് ലൈന്‍ പണി താല്കാലികമായി നിറുത്തിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."