അപകടം വരുത്തി വാഹനങ്ങള്‍ മുങ്ങുന്നു; പിടികൂടാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി
തുറവൂര്‍: അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ നിറുത്താതെ പോകുന്നത് പതിവാകുന്നു. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലാണ് അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ നിറുത്താതെ കടന്നു കളയുന്നത്.
പട്ടണക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പത്തിലേറെ പേരുടെ മരണത്തനിടയാക്കിയ വാഹനങ്ങള്‍ ഇത്തരത്തില്‍ നിര്‍ത്താതെ പോയിട്ടുണ്ട്. ഇതില്‍ ചില വാഹനങ്ങള്‍ മാത്രമേ പിന്നീട് പിടിയിലായിട്ടുള്ളു.
അപകടത്തിന് ഇരയായവരുടെ ദേഹത്തു കൂടി കയറിയിറങ്ങിയ വാഹനങ്ങള്‍ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം ദേശീയപാതയില്‍ പട്ടണക്കാട് പഞ്ചായത്ത് ഓഫിസിന് സമീപം പത്ര വിതരണക്കാരനായ വിദ്യാര്‍ഥിയുടെ മരണത്തിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച്ചയും ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കടന്നു കളഞ്ഞത് ഒടുവിലത്തെ സംഭവമാണ്.
എന്നാല്‍ പട്ടണക്കാട് പൊലിസിന്റ ശ്രമ ഫലമായി സ്‌ക്കൂളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറയില്‍ പതിഞ്ഞ വഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കാമറ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്. അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ നിറുത്താതെ പോകുന്നത് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ദുരിതമാകുകയാണ്.
അപകടത്തില്‍പ്പെടുന്നവരെ ആശുപത്രികളിലെത്തിക്കാന്‍ പോലും ഇവര്‍ തയാറാകാത്തത് കുറ്റകരമായ അനാസ്ഥയാണ്. കടന്നു കളയുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പൊലിസിന്റെ ഭാഗത്തു നിന്ന് ശ്രമമുണ്ടാകത്തതും ഇവര്‍ക്ക് തുണയാകുകയാണ്.
ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന പൊലിസ് സ്റ്റേഷനുകളുടെ മുന്നില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചാല്‍ അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ എളുപ്പത്തില്‍ പിടികൂടാനാകുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."