വനിതാ ദിനം; വിളംബരജാഥ നടത്തി
കല്‍പ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഐ.സി.ഡി.എസ്.പ്രോജക്ട് ഓഫിസുകളുടെ സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ വിളംബരജാഥ നടത്തി.
പീച്ചംകോട് ഐ.സി.ഡി.എസ്. ഓഫിസ് പരിസരത്തു നിന്നാരംഭിച്ച ജാഥ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും കോളജ് വിദ്യാര്‍ഥികളും റാലിയില്‍ പങ്കെടുത്തു. ദ്വാരകയില്‍ നടന്ന സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ ബാഗം, പഞ്ചായത്തംഗങ്ങളായ ഇ.വി സിദ്ധിഖ്, സുബൈദ പുള്ളിയോടില്‍, ഷാജന്‍ മാസ്റ്റര്‍, ഷില്‍സ കോക്കണ്ടത്തില്‍, രാജശ്രീ പി.ടി, പി ശുഭ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും പനമരം, പനമരം അഡീഷണല്‍ ഐ.സി.ഡി എസുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പനമരത്ത് വിളംബരജാഥയും ബോധവത്ക്കരണ ക്ലാസും നടത്തി. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ അധ്യക്ഷനായി.
പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കെ കുഞ്ഞായിഷ, ജയന്തി രാജന്‍, മേഴ്‌സി ബെന്നി, പി ശിവന്‍, പൗലോസ് കൂറുമ്പേമടം, ശ്രീജാ ബാബു, ഷീലാ രാംദാസ്, ഇന്ദിര സുകുമാരന്‍, സുമി അപ്പി, സഫിയ പി, ശകുന്തള സജീവന്‍, കാര്‍ത്തിക അന്ന തോമസ്, സൗമ്യ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."