സഊദി വിദേശ കാര്യമന്ത്രി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച് നടത്തി
റിയാദ്:സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും അമേരിക്കൻ സ്റ്റേറ്റ് സിക്രട്ടറി മൈക്ക് പോംപിയോയും തമ്മിൽ കൂടിക്കാഴ്ച നടത്തി. അമേരിക്കയിലെത്തിയ സഊദി വിദേശ കാര്യ മന്ത്രി യു എസ് പ്രതിനിധിയുമായി സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തിയതായി അമേരിക്കൻ സ്റേറ്റ് ഡിപ്പാർട്ടമെന്റ് വ്യക്തമാക്കി. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുന്നത്.
75 വർഷമായി യോജിച്ച് മുന്നേറുന്ന രാജ്യമായ സഊദി അറേബ്യയും അമേരിക്കയും തമ്മിൽ ആഴത്തിലുള്ള ചർച്ചകൾ നടത്തിയതായും വീണ്ടും കണ്ടു മുട്ടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സഊദി വിദേശ കാര്യമന്ത്രി കൂടിക്കാഴ്ചക്ക് ശേഷം ട്വിറ്ററിൽ വ്യക്തമാക്കി. ഇറാന്റെ അസ്ഥിരപ്പെടുത്തുന്ന പെരുമാറ്റത്തെ അഭിമുഖീകരിക്കുന്നതിനാൽ യുഎസ്-സഊദി പങ്കാളിത്തം നിർണായകമാണെന്നും പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെനും പോംപിയോയും ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."