പൊലൂഷന്‍: ചെറുകിട വ്യാപാരികളെ ഒഴിവാക്കണമെന്ന്
കല്പറ്റ: വര്‍ഷങ്ങളായി ടൗണുകളില്‍ വ്യാപാരം ചെയ്തു വരുന്ന ചെറുകിട വ്യാപാരികളെ പൊലൂഷന്‍ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് ജില്ലാ സിമന്റ് ഡീലേഴ്സ് അസോസിയേഷന് ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.ആര് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി രവീന്ദ്രന് അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ മുഖ്യാതിഥിയായി. വാണിജ്യ നീതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി നടരാജന് ക്ലാസെടുത്തു. സംസ്ഥാന ജന.സെക്രട്ടറി സക്കീര്‍ ഹുസൈന് മുഖ്യപ്രഭാഷണം നടത്തി. ജന.സെക്രട്ടറി പി.ടി അഷറഫ് സ്വാഗതവും ട്രഷറര്‍ എന്‍.വി ബേബി നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി രവീന്ദ്രന് (പ്രസി), ജോര്‍ജ്ജ് വര്‍ഗീസ്, അബ്ദുള്‍ മുത്തലീബ് (വൈ.പ്രസി), പി.ടി അഷറഫ് (ജന.സെക്ര), കെ.ജെ ബാബു, കെ.സി ജബ്ബാര്‍ (സെക്ര), എന്‍.വി ബേബി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."