സര്‍ക്കാര്‍ സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി ടി.പി രാമകൃഷ്ണന്
താമരശേരി: പൊതു വിദ്യാലയങ്ങള്‍ അന്താരാഷ്ട നിലവാരത്തിലേക്കുയര്‍ത്തി മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
കൈതപൊയില്‍ ഗവ. മാപ്പിള യു.പി സ്കൂളിന്റെ 68-ാം വാര്‍ഷികാഘോഷവും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങളില്‍ ലഹരി ഉപയോഗം തടയുന്നതിന് പൊതു ജനപങ്കാളിത്തത്തോടെ 'മുക്തി' എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടു@െണ്ടന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജ്ജ് എം തോമസ് എം.എല്‍.എ അധ്യക്ഷനായി. മുഖ്യാതിഥിയായി പങ്കെടുത്ത മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടിക്ക് പി.ടി.എയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു.
സര്‍വിസില്‍ നിന്നും വിരമിക്കുന്ന സി.കെ മൂസക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാറും, ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിനുള്ള ഉപഹാരം വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണിയും നല്കി. വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വാര്‍ഡ് മെമ്പര്‍ കെ.സി ശിഹാബ് വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ഡി ജോസഫ്, സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരായ മാക്കണ്ടി മുജീബ് എം.ഇ ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒതയോത്ത് അഷ്റഫ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ ഷൈജല്‍, മുത്തു അബ്ദുല്‍സലാം, ഫാത്തിമ ബീവി, ഹെഡ് മാസ്റ്റര്‍ ടി.കെ മത്തായി സംസാരിച്ചു. സി.എ മുഹമ്മദ് സ്വാഗതവും കെ.ടി ബെന്നി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."