വയനാട് വന്യജീവി സങ്കേതം: അസി.വൈല്‍ഡ് ലൈഫ് വാര്ഡന്മാരെ നിയമിച്ചു
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മൂന്നു റെയ്ഞ്ചുകളില്നിന്നു സ്ഥലം മാറിപ്പോയര്ക്ക് പകരം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന്മാരെ നിയമിച്ചു.
മുത്തങ്ങ, കുറിച്യാട്, തോല്‍പ്പെട്ടി എന്നീ റെയ്ഞ്ചുകളിലാണ് സ്ഥലം മാറിപ്പോയവര്‍ക്ക് പകരം ഉദ്യോഗസ്ഥരെ നിയമിച്ചത്. വയനാട് വന്യജീവി സങ്കേതത്തില്‍പ്പെടുന്ന നാലു റെഞ്ചുകളില് മൂന്നു റെയ്ഞ്ചുകളിലേയും റെയ്ഞ്ച് ഓഫിസര്‍മാരാണ് ഒന്നരമാസം മുന്‍പ് സ്ഥലം മാറിപ്പോയത്.
വാളയാര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് റെയ്ഞ്ച് ഓഫിസറായിരുന്ന അജിത് ഘോഷാണ് പുതിയ കുറിച്യാട് റെയ്ഞ്ച് ഓഫിസര്‍.
പാലക്കാട് വര്‍ക്കിങ് പ്ലാന്റ് റെയ്ഞ്ച് ഓഫിസറായിരുന്ന ആശാലതയാണ് മുത്തങ്ങയിലെ പുതിയ റെയ്ഞ്ച് ഓഫിസര്‍. അജിത് ഘോഷിന്റെ ഭാര്യയാണ് ആശാലത. ഇരുളം ഡപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ദിനേശ് കുമാറിനെ സ്ഥനക്കയറ്റം നല്കി തോല്‍പ്പെട്ടി റെയ്ഞ്ച് ഓഫിസറായും നിയമിച്ചു. ഒരാഴ്ചക്കകം ഇവര്‍ ചാര്‍ജെടുത്തേക്കും.
എലിഫന്റ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസറായ വിനോദ് പുനലൂര്‍ ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ചറായി നിയമിച്ച ഒഴിവില്‍ തലപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പ്രസാദിന് സ്ഥാനക്കയറ്റം നല്കി ആര്.ആര്.ടി റെഞ്ച് ഓഫിസറായും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."