സി.ഐ.ടി.യു മുന്‍ നേതാവിന് തണ്ടപ്പേര് തിരുത്താന്‍ ഒത്താശ ചെയ്ത വില്ലേജ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു
ഇടുക്കി: കട്ടപ്പനയിലെ മുന്‍ സി.ഐ.ടി.യു നേതാവിന് തണ്ടപ്പേര് തിരുത്തി ഭൂമി തട്ടിയെടുക്കാന്‍ ഒത്താശ ചെയ്ത മുന്‍ വില്ലേജ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. സി.ഐ.ടി.യു നേതാവായിരുന്ന ലൂക്ക ജോസഫിനായി കൃത്യവിലോപം നടത്തിയ കട്ടപ്പന മുന്‍ വില്ലേജ് ഓഫിസര്‍ ആന്റണിയെയാണ് സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
18നുള്ളില്‍ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ തണ്ടപ്പേര് റദ്ദാക്കുമെന്ന് ലൂക്ക ജോസഫിന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പി നല്കി. ഇയാളുടെ കെട്ടിടം പുറമ്പോക്ക് ഭൂമിയാലാണെന്ന പരാതിയില്‍ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തഹസില്‍ദാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തിന് അനുമതി ലഭിക്കാനായാണ് മറ്റൊരു ഭൂമിയുടെ തണ്ടപ്പേര് ലോക്ക ജോസഫ് തട്ടിയെടുത്തത്. ഇടുക്കി വാഴവര സ്വദേശി സിബി 2006ല്‍ വാങ്ങുകയും 2010വരെ കരമടക്കുകയും ചെയ്ത ഭൂമിയുടെ തണ്ടപ്പേരാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇടയ്ക്ക് മുടങ്ങിയ കരം അടയ്ക്കാന്‍ ചെന്നപ്പോള്‍ ആ തണ്ടപ്പേരില്‍ അങ്ങനെയൊരു ഭൂമിയേ ഇല്ലെന്ന് വില്ലേജ് ഓഫിസില്‍ നിന്നും അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."