തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം: സര്‍വകക്ഷി യോഗം ചേര്‍ന്നു
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവ നടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമാകുന്നു. പൊലിസ് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തീരുമാനമായി. തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം വര്‍ഷങ്ങളായി നാട്ടുകാരുടെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണ സേവാസമിതിയാണ് നടത്തിവന്നിരുന്നത്. ഈ വര്‍ഷവും ഉത്സവത്തിന് മുന്നോടിയായി എക്സിക്യുട്ടീവ് ഓഫിസറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് പുതിയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ക്ഷേത്രോത്സവ കമ്മിറ്റികളുടെ ട്രഷറര്‍ സ്ഥാനം ദേവസ്വം എക്സിക്യുട്ടീവ് കമ്മിറ്റി ഓഫിസര്‍ക്ക് ആയിരിക്കണമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ചട്ടം ചൂണ്ടിക്കാട്ടി ടി.ടി.കെ ദേവസ്വം ബോര്‍ഡ് ഓഫിസര്‍ ശ്രീകൃഷ്ണ സേവാ സമിതിക്ക് അറിയിപ്പ് നല്‍കാതെ മറ്റൊരു ആഘോഷകമ്മിറ്റി രൂപീകരിക്കുന്നതിന് യോഗം വിളിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഇന്നലെ വൈകിട്ട് നാലിന് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ തളിപ്പറമ്പ് സി.ഐ ക.ജെ വിനോയി അധ്യക്ഷനായി. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി മലബാര്‍ ദേവസ്വം ചട്ടപ്രകാരം എക്സിക്യുട്ടീവ് ഓഫിസറെ ട്രഷറര്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ സേവാസമിതിക്ക് കത്തു നല്കാന് ദേവസ്വം എക്സിക്യുട്ടീവ് ഓഫിസര്‍ മുല്ലപ്പള്ളി നാരായണനോട് യോഗം ആവശ്യപ്പെട്ടു. എക്സിക്യുട്ടീവ് ഓഫിസര്‍ ഞായറാഴ്ച വിളിച്ചു ചേര്‍ത്ത യോഗം മാറ്റിവയ്ക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."