പൗരത്വനിയമത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; നാഗാലാന്‍ഡില്‍ പാര്‍ട്ടി വിട്ടത് 22 നേതാക്കള്‍
കൊഹിമ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ 22 നേതാക്കള്‍ പാര്‍ട്ടിവിട്ടു. ഇവര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ അസമിലും ബംഗാളിലും പൗരത്വനിയമ ഭേദഗതി നിലവില്‍ വന്ന ശേഷം ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി അംഗത്വം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നാഗാലാന്‍ഡിലും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും രാജി തുടരുന്നത്.
ദിമാപുറില്‍ വച്ച് നടന്ന ചടങ്ങില്‍ ഇവരെ നാഗാപീപ്പിള്‍സ് ഫ്രണ്ട് പ്രസിഡന്റ് ഷുര്ഹോസ്ലി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കൂടുതല്‍ പേര് ബി.ജെ.പി വിട്ട് തങ്ങളുടെ പാര്‍ട്ടിയിലേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി മുന്‍ ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് മുകിബുര്റഹ്മാന്, തോഷി ലോംഗ്കുമേര്‍ എന്നിവരുള്‍പ്പെടെ 22 പേരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ കൂടുതലായി ബാധിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിയെന്ന് മുകിബുര്‍ റഹ്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."