വെറ്ററിനറി യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്
കല്‍പ്പറ്റ: സ്കോളര്‍ഷിപ്പ് തുക മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെറ്ററിനറി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്. നിലവില്‍ 12,000 രൂപയുള്ള സ്കോളര്‍ഷിപ്പ് തുക 20,000 രൂപയാക്കി മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച് നടപ്പിലാക്കണം. സ്കോളര്‍ഷിപ്പ് തുക കൃത്യമായി ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മെസ് ഫീസ് അടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് യൂനിവേഴ്സറ്റി യൂനിയന്‍ ചെയര്മാന് എസ്. അഫ്സല്, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി പ്രശാന്ത് എന്‍.നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്.സി-എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് കോഷന്‍ ഡെപ്പോസിറ്റില്‍ നിന്നുള്ള തുക എടുത്ത് നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപ്പായിട്ടില്ല. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരമുള്ള സീറ്റുകളിലേക്ക് മാത്രം പ്രവേശനം നടത്തണമെന്ന നിര്‍ദേശവും യൂനിവേഴ്സിറ്റി പാലിക്കുന്നില്ല. ഇതുമൂലം കോഴ്സിന്റെ ഭാവി തന്നെ ആശങ്കയിലാണ്. ഇക്കാര്യങ്ങളില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ യൂനിവേഴ്സിറ്റിക്ക് സര്‍ക്കാര്‍ നല്കാന് തയാറാവണം. വാര്‍ത്താസമ്മേളനത്തില്‍ എസ്.എഫ്.ഐ സബ് കമ്മിറ്റി കണ്‍വീനര്‍ കെ. അഖില്‍, കെ.എ അഖില്‍പ്രസാദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."