HOME
DETAILS
MAL
കൊറോണ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ജപ്പാന്
backup
February 13 2020 | 16:02 PM
ടോക്യോ: കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ വൃദ്ധ മരിച്ചതോടെ കൊറോണ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ജപ്പാന് മാറി
. നേരത്തെ ഫിലിപ്പിന്സിലും ഹോങ്കോങിലും കൊറോണ ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയിതിരുന്നു. ജപ്പാനിലെ സൗത്ത് ടോക്യോയില്‍ താമസിക്കുന്ന എണ്‍പതുകാരിയാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. കണക്കുകള്‍ പ്രകാരം ചൈനയില്‍ മാത്രം 1368 പേരാണ് കൊറോണ മൂലം മരിച്ചത്. ഫിലിപ്പിന്സിലും ഹോങ്കോങിലും ഓരോരുത്തരും മരണപ്പെട്ടിട്ടുണ്ട്. ലോകത്താകമാനം 60,000 ത്തോളം പേര്‍ക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം കോവിഡ്-19എന്ന് വൈറസിന് നാമകരണം ചെയ്തിരുന്നു.ചൈന കഴിഞ്ഞാല്‍ പിന്നെ സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."