HOME
DETAILS

അതിരപ്പിള്ളി അനിവാര്യമോ

  
backup
March 01 2017 | 23:03 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b5%8b

 

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നും സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയെന്നും കഴിഞ്ഞദിവസം വൈദ്യുത മന്ത്രി എം.എം മണി നിയമസഭില്‍ പറഞ്ഞതിനെ ഖണ്ഡിച്ചിരിക്കുകയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു ചോദ്യത്തിനുത്തരമായി നിയമസഭയില്‍ മന്ത്രി രേഖാമൂലം നല്‍കിയ മറുപടി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ തീരുമാനമായിട്ടില്ലെന്നാണ് കാനം പറഞ്ഞത്. സഭയില്‍ പറഞ്ഞത് നടപ്പിലായിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
163 മെഗാവാട്ട് വൈദ്യുതിയാണ് അതിരപ്പിള്ളി പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. നേരത്തേ നിയമസഭയില്‍ ഇതുസംബന്ധിച്ച ചോദ്യം വന്നപ്പോള്‍ അഭിപ്രായ ഐക്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ പദ്ധതിയുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നായിരുന്നു സമവായത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന തിരുത്ത് പിന്നീടുണ്ടായത്. സര്‍ക്കാരിന്റെ ആരംഭത്തില്‍ തന്നെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരേ ഏറെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. അന്നും സി.പി.ഐ മുമ്പിലുണ്ടായിരുന്നു.
സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബിനോയ് വിശ്വം കടുത്ത എതിര്‍പ്പാണ് അന്ന് പദ്ധതിക്കെതിരേ ഉയര്‍ത്തിയത്. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്റെ പരിസ്ഥിതി ആഘാതം ഏറെ ആയിരിക്കുമെന്നും 140 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്നും 42 ഏക്കര്‍ ഭൂമി മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നും നേരത്തേ തന്നെ പരാതി ഉയര്‍ന്നതാണ്. പക്ഷേ, ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്ന് മന്ത്രി എം.എം മണി നല്‍കിയ മറുപടിയില്‍നിന്ന് അനുമാനിക്കാവുന്നതാണ്. ലോ അക്കാദമി സമരത്തില്‍ സി.പി.ഐ എടുത്ത കടുത്ത നിലപാട് മൂലം സര്‍ക്കാരിന് പ്രസ്തുത വിഷയം ഭരണകൂട പ്രതിസന്ധിയുണ്ടാക്കിയിരുന്നു. അതിന്റെ ആഘാതം തീര്‍ന്നുവരുമ്പോഴാണ് സി.പി.ഐ വീണ്ടും അതിരപ്പിള്ളി പദ്ധതിക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യമാണ് അതിരപ്പിള്ളി പദ്ധതിയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞതിനു പിന്നാലെ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്ന് സി.പി.ഐ യുവജന വിഭാഗമായ എ.ഐ.വൈ.എഫ്, വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫും വ്യക്തമാക്കിയ സ്ഥിതിക്ക് ഭരണതലത്തിലും ഇടതുപക്ഷ മുന്നണിയിലും വീണ്ടും ഒരു സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്.
ഈ സന്ദര്‍ഭത്തില്‍ അതിരപ്പിള്ളി കൊണ്ടുണ്ടാകുന്ന പ്രയോജനത്തേക്കാള്‍ അതുണ്ടാക്കുന്ന പ്രകൃതിനാശമായിരിക്കുമോ ഏറെയും എന്നതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ വിശദമായൊരു പഠനം നടത്തുകയായിരുന്നു വേണ്ടത്. ജലവൈദ്യുത പദ്ധതികള്‍ക്കെതിരെയും അണക്കെട്ടുകള്‍ക്കെതിരെയും ലോക വ്യാപക പ്രതിഷേധ സമരങ്ങള്‍ പരിസ്ഥിതിപ്രവര്‍ത്തകരില്‍നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത് ഇത്തരമൊരു പദ്ധതിയുടെ ജയപരാജയങ്ങളെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. ജലവൈദ്യുത പദ്ധതികള്‍ ലാഭകരമല്ലെന്നും ദീര്‍ഘകാലം അവ നിലനില്‍ക്കില്ലെന്നും എന്നാല്‍ അതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതം ഏറെയായിരിക്കുമെന്നും വിദഗ്ധര്‍ പറയുമ്പോള്‍ സര്‍ക്കാര്‍ ധൃതിപ്പെട്ട് ഒരു തീരുമാനമെടുക്കുന്നതിലെ ആത്മാര്‍ഥതയെകുറിച്ച് സംശയമുണ്ടാവുക സ്വാഭാവികം. 163 മെഗാവാട്ട് വൈദ്യുതി ചുരുങ്ങിയ കാലത്തേക്ക് ഉപയോഗിക്കുവാന്‍ 140 ഹെക്ടര്‍ വനഭൂമി നഷ്ടപ്പെടുത്തി 1500 കോടി രൂപ മുടക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുമ്പോള്‍ സര്‍ക്കാരിന് മറുപടി പറയേണ്ട ബാധ്യതയുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മഴയുടെ അളവില്‍ ഭീമമായ കുറവ് അനുഭവപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഴയുള്ള മാസങ്ങളില്‍ പോലും ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കംപായുന്ന കാലത്ത് പില്‍ക്കാലത്ത് ഉപയോഗശൂന്യമായിത്തീരുന്ന ജലവൈദ്യുത പദ്ധതികള്‍ക്കുവേണ്ടി ധനവും പ്രകൃതിയും നശിപ്പിക്കേണ്ടതുണ്ടോ? 2016ല്‍ 65 ശതമാനം മേഖലകളും വരള്‍ച്ചയുടെ പിടിയിലായിരുന്നുവെങ്കില്‍ 2017 സംസ്ഥാനത്തൊട്ടാകെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 30 ശതമാനത്തിലധികമാണ് ഈ വര്‍ഷത്തെ മഴക്കുറവ്. 2025ല്‍ കടുത്ത ജലപ്രതിസന്ധി അനുഭവപ്പെടുന്ന 20 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് പോപ്പുലേഷന്‍ ആക്ഷന്‍ ഇന്റര്‍നാഷനല്‍ എന്ന അമേരിക്കന്‍ സംഘടന വളരെ മുമ്പുതന്നെ മുന്നറിയിപ്പ് തന്നതാണ്. അതില്‍ ഇന്ത്യയുടെ സ്ഥാനം പത്തിനു മുകളിലാണുതാനും. ഒരാള്‍ക്ക് ലഭിക്കേണ്ട വളരെ കുറഞ്ഞ അളവായ മൂന്നു ലിറ്റര്‍ വെള്ളം പോലും സൗജന്യമായി കിട്ടാത്ത അവസ്ഥ നമ്മെ തുറിച്ചുനോക്കുമ്പോള്‍ ജൈവവൈവിധ്യത്തെ നശിപ്പിച്ച് കാലാന്തരത്തില്‍ നാശോന്മുഖമാകുന്ന പദ്ധതിക്കുവേണ്ടി വാശിപിടിക്കാന്‍ മാത്രം എന്തു മേന്മയാണ് അതിരപ്പിള്ളിക്കെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  28 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  44 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago