HOME
DETAILS
MAL
നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി റിയാദിൽ കുഴഞ്ഞ് വീണ് മരിച്ചു
backup
February 13 2020 | 23:02 PM
റിയാദ്: നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശി വെണ്ണിക്കൽ പടിഞ്ഞാറെ പുരക്കൽ കുട്ടാപ്പു അപ്പുവിന്റെ മകൻ രാജേഷ് (48) ആണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. റിയാദിലെ ബാൽകോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. നിയമ നടപടികൾ പൂർത്തീകരിക്കാനായി കമ്പനിയധികൃതരും ബന്ധുമിത്രാദികളും രംഗത്തുണ്ട്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."