HOME
DETAILS

നിര്‍മാണ പ്രവൃത്തികള്‍ അവതാളത്തില്‍

  
backup
March 02 2017 | 00:03 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85



കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കാവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ചുരുങ്ങിയ ദിവസം മാത്രമിരിക്കെ ഏറ്റെടുത്ത പ്രവൃത്തികള്‍ പ്രതിസന്ധി നേരിടുകയാണ്. റോഡ് പ്രവൃത്തിക്കാവശ്യമായ ടാര്‍ ലഭിക്കുന്നതിനും കാലതാമസം നേരിടുകയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കരാറുകാര്‍ വാങ്ങിക്കണമെന്നതിനാല്‍ ടാര്‍ ആവശ്യമുള്ള മുഴുവന്‍ കരാറുകാര്‍ക്കും റിഫൈനറിയില്‍ കസ്റ്റമേഴ്‌സ് കോഡ് ലഭിക്കണമെങ്കില്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. നിലവിലെ പ്രതിസന്ധി മനസിലാക്കി ത്രിതല പഞ്ചായത്തുകള്‍ക്കാവശ്യമായ ടാര്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ വാങ്ങിച്ച് നല്‍കണമെന്ന് സര്‍ക്കാര്‍ കര്‍ശന ഉത്തരവിറക്കിയെങ്കിലും ഭൂരിപക്ഷം സെക്രട്ടറിമാരും അത് വാങ്ങി നല്‍കാന്‍ തയാറാകുന്നില്ല. പാരിസ്ഥിതികാനുമതിയുടെ പേരില്‍ ഭൂരിപക്ഷം ക്രഷറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നതില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. മെറ്റീരിയലുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തിലും ജില്ലാ ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പി.വി കൃഷ്ണന്‍, പി.എം ഉണ്ണികൃഷ്ണന്‍, കെ ജയപ്രകാശ്, എം സുകുമാരന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  an hour ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago