കോടതി വിധി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പിടിവാശിക്കേറ്റ തിരിച്ചടി: എന്‍. വേണുഗോപാല്‍
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പിടിവാശിക്കേറ്റ തരിച്ചടിയാണെന്ന് യു.ഡി.എഫിനു വേണ്ടി ഹൈക്കോടതിയില്‍ ഹരജി നല്കിയ എന്‍ വേണുഗോപാല്‍.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഐ.ഐ.സി.സി സമിതിയായ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘാടന്‍ സംസ്ഥാന ചെയര്മാന് കൂടിയായ വേണുഗോപാല്‍.
27 ലക്ഷം വോട്ടര്‍മാരുടെ അവകാശം സംരക്ഷിക്കപ്പെടുന്ന വിധി ജനാധിപത്യ സംവിധാനങ്ങള്‍ക്കു കരുത്തു പകരും. ഇവരുടെ വോട്ടവകാശം നിഷേധിക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കൈകൊണ്ടത്.
രണ്ടു തവണ ആവശ്യപ്പെട്ടിട്ടും കമ്മിഷന് പിടിവാശിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നത്.
വിധിക്കെതിരെ കമ്മിഷന് അപ്പീല്‍ പോകുമെന്നു കരുതുന്നില്ല. അങ്ങിനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് മൂന്നു മാസമെങ്കിലും വൈകാന്‍ ഇടയാകും. തെരഞ്ഞെടുപ്പ് നടക്കേണ്ട എന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ടു പോയാല്‍ ജനാധിപത്യ സംവിധാനത്തിനു നേരെയുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടി വരും. അങ്ങിനെ സംഭവിച്ചാല്‍ ജനാധിപത്യപരമായ അവകാശം സ്ഥാപിച്ച് കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 119 പേര് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. അവരുടെ വോട്ടും നിഷേധിക്കുന്ന സമീപനമാണ് കമ്മിഷന് കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."