വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ വ്യാപകമെന്നു പരാതി
കണ്ണൂര്‍: സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു. ഇ-മൈത്രി, സേവിക, സേവന, ആശ്രയ എന്നീ വിവിധ പേരുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷം രൂപ വരെ ഫ്രാഞ്ചൈസി വാങ്ങിയാണ് അക്ഷയ കേന്ദ്രങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള പേരിലും ലോഗോയിലും സാമ്യമുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ജില്ലയില്‍ 216 അക്ഷയ കേന്ദ്രങ്ങളുള്‍പ്പെടെ സംസ്ഥാനത്ത് 2800 അക്ഷയ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. റവന്യു വകുപ്പിന്റെ 23തരം സര്‍ട്ടിഫിക്കറ്റുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങളും നല്‍കുന്നതിനാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ യാതൊരു നിയന്ത്രണങ്ങളോ വ്യക്തമായ രജിസ്‌ട്രേഷന്‍ പരിശോധനകളോ നടത്താതെയാണ് മറ്റു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വ്യാജ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് എല്ലാവിധ കാര്യങ്ങളും പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നിരിക്കെ യാതൊരു പരിശോധനയും അധികൃതര്‍ നടത്തുന്നില്ല. തെറ്റിദ്ധരിക്കപ്പെട്ട് ജനങ്ങളുടെ വിലപ്പെട്ട രേഖകള്‍ ദുരുപയോഗം ചെയ്യുന്നതായും വരുന്ന വ്യക്തികളുടെ ആധാര്‍ നമ്പറിന്റെ വിവരം വച്ച് അവരറിയാതെ മറ്റുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.കെ ദീപക്, എം സതീശന്‍, വി സന്തോഷ്, എം.പി സത്യപാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."