വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റം: മന്ത്രി
ചവറ: കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പന്മന ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ലഭിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച നാലുകോടി രണ്ടു ലക്ഷം രൂപയുടെ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന വും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എന്‍. വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷനായി. ഡിജിറ്റല്‍ ക്ലാസ്സുകളുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും നവീകരിച്ച ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.സോമപ്രസാദ് എം.പിയും നിര്‍വഹിച്ചു.
കലാകായിക ശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി മേളകളില്‍ സംസ്ഥാന ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും കണ്‍വീനര്‍മാരായ അധ്യാപകരെയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള, പന്മന പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, പഞ്ചായത്തംഗങ്ങളായ വരവിള നിസാര്‍, അഹമ്മദ് മന്‍സൂര്‍, പി.ടി.എ പ്രസിഡന്റ് എ. നിസാറുദ്ദീന്‍, എസ്.എം.സി ചെയര്‍മാന്‍ കെ. അബ്ദുല്‍ സലീം, വൈസ്. പ്രസിഡന്റ് ജി. സിനികുമാര്‍, പ്രിന്‍സിപ്പല്‍ ടി. സുനു, പ്രഥമാധ്യാപകന്‍ ഇ. ജോയിക്കുട്ടി, കണ്‍വീനര്‍ ഷെമീര്‍, എ.കെ. ആനന്ദ് കുമാര്‍, ഇ. ജോയിക്കുട്ടി, അഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."