പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ കഴിയും: ബിന്ദു കൃഷ്ണ
കൊല്ലം: ശക്തി പ്രൊജക്ട് വഴി എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ഗാന്ധി നേരിട്ട് പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്നതിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഏകോകിപ്പിക്കാന്‍ കഴിയുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ജില്ലയിലെ 22 ബ്ലോക്കുകളിലെയും കണ്‍വീനര്‍മാരുടെയും, കോഡിനേറ്റര്‍മാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തുടര്‍ന്ന് 132 മണ്ഡലങ്ങളിലും ശക്തി പ്രോജക്ടിന്റെ കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കണ്‍വീനര്‍ അന്‍സര്‍ അസീസ് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി വത്സലന്‍, എസ്. വിപിനചന്ദ്രന്‍, അനീഷ് അരവിന്ദ് സംസാരിച്ചു. രാജു ഡി. പണിക്കര്‍, ചേറാശേരില്‍ കൃഷ്ണകുമാര്‍, എ.പി ഷാഹുദ്ദീന്‍, ബി.എസ് വിനോദ്, ടോമി എബ്രഹാം, അനീഷ്ഖാന്‍, ജോസ് വിമല്‍രാജ്, സി.ആര്‍. അനില്‍കുമാര്‍, സാമുവല്‍ തോമസ്, ഹരികൃഷ്ണന്‍ , അജിത് പ്രസാദ്, ഷെഫീക്ക് കിളികൊല്ലൂര്‍, മണക്കാട് സലീം, ഗോപകുമാര്‍, എസ്.പ്രവീണ്‍രാജ്, മുഹ്‌സിന്‍, എന്‍. രാജു, ആര്‍. പ്രജീഷ്, സൂര്യനാഥ് , മുബാറക്, എം.നാസര്‍, വിജയ് പരവൂര്‍, പരവൂര്‍ നാസറുദ്ദീന്‍, അലാവുദ്ദീന്‍, മഞ്ചു അനൂപ്, മാര്‍വ എന്നിവരെ കണ്‍വീനര്‍മാരായും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."