ചിതാഭസ്മ നിമഞ്ജന യാത്രയ്ക്ക് സ്വീകരണം
തലശ്ശേരി: സ്വന്തം മണ്ഡലത്തില്‍ പോലും സമാധാനമുറപ്പുവരുത്താന് സാധിക്കാത്ത പിണറായി വിജയന് ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. മാര്‍ക്സിസ്റ്റ് ക്രൂരതക്കെതിരേ മാതൃവിലാപം എന്ന പേരില്‍ ശോഭാ സുരേന്ദ്രന് നയിക്കുന്ന ചിതാഭസ്മ നിമഞ്ജന യാത്രക്ക് തലശേരിയില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല. മംഗളൂരുവില്‍ പോയി സി.സിടി.വി കാമറക്കണ്ണുകളുടെയും പൊലിസുകാരുടെയും ബലത്തില്‍ പലതും വിളിച്ച് പറയുന്ന കൂട്ടത്തില്‍ കേരളത്തിലെ ആദ്യം രാഷ്ട്രീയ കൊലപാതക കേസായ വാടിക്കല്‍ രാമകൃഷ്ണനെ വധിച്ച കേസിലെ ഒന്നാം പ്രതിയാണ് താനെന്ന് കൂടി പറയാതിരുന്നതെന്തെന്ന് ജാഥാ ലീഡര്‍ ശോഭാ സുരേന്ദ്രന് ചോദിച്ചു. വയസുകാലത്ത് ആയുധം താഴെ വയ്ക്കണമെന്നാണ് കോടിയേരിയോട് പറയാനുള്ളത്. കേരളത്തിലെ ബി.ജെ.പിയുടെ സ്ത്രീ സമൂഹം വിചാരിച്ചാല്‍ കോടിയേരിക്ക് വഴിനടക്കാന്‍ സാധിക്കില്ലെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. ഷീബ രഞ്ചിത്ത്, സി.പി സംഗീത, ഷീബ ഉണ്ണികൃഷ്ണന്, ശോഭാ രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."