HOME
DETAILS
MAL
അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം: അപേക്ഷാ തിയതി നീട്ടി
backup
February 14 2020 | 04:02 AM
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മെയ് 31 വരെ നീട്ടി.
സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അംഗീകാരം ലഭിക്കുന്നതിനായി (ജി.ഒ (എം.എസ്) നം. 45-2019 പൊ.വി.വ 2019 മെയ് 22) പ്രകാരവും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്നവ എന്‍.ഒ.സി അംഗീകാരം ലഭിക്കുന്നതിനായി (ജി.ഒ.(എം.എസ്) നം.
2220-19 പൊ.വി.വ 2019 മാര്‍ച്ച് ഒന്ന് ) പ്രകാരവുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."