ചൈനീസ് ദേശാടനപക്ഷി ഭാരതപ്പുഴയോരത്ത്
കൂറ്റനാട്: വടക്കുകിഴക്കന്‍ ചൈനയിലും ജപ്പാനിലും പ്രജനം നടത്തുന്ന ചാരത്തലയന്‍ തിത്തിരി എന്ന പക്ഷി തൃത്താലയില്‍ ഭാരതപുഴയോട് ചേര്‍ന്ന ചതുപ്പുനിലത്ത് ദേശാടകനായി എത്തി. ഇംഗ്ലിഷില്‍ 'ഗ്രേ ഹെഡഡ് ലാപ്പ് വിങ്ങ് ' എന്ന് പേരുള്ള ഈ പക്ഷി തണുപ്പുകാലത്ത് തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും കംമ്പോഡിയ, വടക്ക്-കിഴക്കേ ഇന്ത്യയ എന്നിവിടങ്ങളില്‍ ദേശാടനം നടത്തുന്നു. ഈ പക്ഷി ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും സഞ്ചരിക്കുന്നു. ഇതോടൊപ്പമാണ് ഇവ കേരളത്തിലും അപൂര്‍വമായി എത്തുന്നത്. തൃത്താല ഭാരതപുഴയോട് ചേര്‍ന്ന ചതുപ്പ് മേഖലയില്‍ ഈ പക്ഷിയെ ആദ്യമായാണ് കാണുന്നത് പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബാണ്. കൂറ്റനാട് ആണ് ഈ പക്ഷിയെ കണ്ടെത്തിയതും ചിത്രം പകര്‍ത്തിയതും. ഈ പക്ഷിയുടെ കഴുത്തും തലയും ചാരനിറമാണ് കാലുകളും കൊക്കും മഞ്ഞനിറമാണ്. പുറംഭാഗം തവിട്ടുനിറമാണ്. വയര്‍ഭാഗം വെള്ളനിറവും, കുറുകെ കറുത്ത വരയും ഉണ്ട് 34 മുതല്‍ 37 വരെ സെന്റീമീറ്റര്‍ നീളമുള്ള ഈ പക്ഷി ചതുപ്പുനിലങ്ങളില്‍ കീടങ്ങള്‍ പുഴുക്കള്‍ പ്രാണികള്‍ എന്നിവയുള്‍പ്പെടെ ചെറുജീവികളെ ഭക്ഷണമാക്കുകയും ചെയ്യുന്നു. ചാരത്തലയന്‍ തിത്തിരിയുടെ ഇനത്തില്‍പ്പെട്ട ചെങ്കണ്ണി തിത്തിരി ജില്ലയില്‍ മിക്കയിടത്തും കാണപ്പെടുന്ന പക്ഷിയാണ്. മഞ്ഞക്കണ്ണി തിത്തിരിയേയും ജില്ലയില്‍ ചിലഭാഗത്ത് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."