വൈദികന്റെ പീഡനം ക്രിസ്തുരാജയ്ക്കെതിരേ പ്രതിഷേധം
കൂത്തുപറമ്പ്: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ വൈദികനെ സംരക്ഷിക്കാന്‍ കൂട്ടുനിന്നുവെന്നാരോ പിച്ച് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപതിയിലേക്ക് ഇടതുപക്ഷ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.കെ പുഷ്പ അധ്യക്ഷയായി.
ജനാധിപത്യ മഹിളാ അസോസിയേഷന് കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊക്കിലങ്ങാടിയില്‍ നടന്ന പ്രതിരോധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്തു. വി സൗമിനി അധ്യക്ഷയായി. ഡി.വൈഎഫ്.ഐ.യുടെ നേതൃത്വത്തില്‍ തൊക്കിലങ്ങാടിയില്‍ നിന്നു കൂത്തുപറമ്പ് ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."