HOME
DETAILS
MAL
'തീരമേഖലയിലെ ഫലഭൂയിഷ്ഠത സംരക്ഷിച്ചില്ലെങ്കില്‍ വന്‍ വിപത്ത് '
backup
February 14 2020 | 04:02 AM
കൊച്ചി: തീരമേഖലയിലെ ഫലഭൂയിഷ്ടമായ തീരദേശസമ്പത്ത് സംരക്ഷിട്ടില്ലെങ്കില് വന്‍വിപത്ത് സംഭവിക്കുമെന്ന് നെതര്‍ലാന്‍ഡ്സിലെ ഹാന്‍സെ യൂനിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് പ്രൊഫസര്‍ റോബ് റോഗെമ. കൊച്ചി മെറിഡിയന് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ഫിഷറീസ് ശാസ്ത്ര ഗവേഷകരുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ക്ലിം ഫിഷ്കോണില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരയിലെയും കടലിലെയും ഫലഭൂയിഷ്ഠമായ മേഖലകളില്‍ ജനം കുടിയേറുന്നു. പിന്നീട് സാമ്പത്തിക വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്കാന് തുടങ്ങുന്നതോടെ അനിയന്ത്രിത വികസനത്തിനു വിധേയമാകുന്നതിനാല്‍ ഫലഭൂയിഷ്ഠത നശിച്ച് ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നതായും റോഗെമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."