വിത്തുത്സവം 24 മുതല്‍ 28 വരെ ബത്തേരിയില്‍
സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക മേഖലയുടെ ഉണര്‍വിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും വിത്തിന്‍മേലുള്ള അവകാശം കര്‍ഷകര്‍ക്കെന്ന് പ്രഖ്യാപിക്കുന്നതിനുമുള്ള ദേശീയവിത്തുത്സവത്തിന്റെ ഒരുക്കങ്ങള്‍ ബത്തേരിയില്‍ പുരോമിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫെയര്‍ട്രേഡ് അലയന്‍സ് കേരളയുടെ നേതൃത്വത്തില്‍ ഈ മാസം 24 മുതല്‍ 28 വരെയാണ് വിത്തുത്സവം നടത്തുന്നത്. അതിന്റെ മുന്നോടിയായി ഇന്നുരാവിലെ രാവിലെ പതിനൊന്നിന് വിത്തുത്സവനഗരയില്‍ കാല്‍നാട്ട് കര്‍മം നടക്കും. ബത്തേരി നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ സഹദേവന്‍ കാല്‍നാട്ടുകര്‍മം നിര്‍വഹിക്കും. തദ്ദേശീയവും അന്യംനിന്നു പോകുന്നതുമായ വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും കാഴ്ചയും കൈമാറ്റവുമാണ് വിത്തുത്സവം ലക്ഷ്യം വെക്കുന്നത്. അതിജീവനത്തിന്റെ വിത്തുകള്‍ എന്നതാണ് വിത്തുത്സവം 2019ന്റെ പ്രമേയം.
എട്ടാമതു വിത്തുത്സവത്തിന്റെ ആരംഭ ദിനമായ 24ന് ഉച്ചയ്ക്കുശേഷം മൂന്നരക്ക് വിത്തുഘോഷയാത്രയും തുടര്‍ന്ന നാലരക്ക് ഉദ്ഘാടന സമ്മേളനവും നടക്കുമെന്നും ഭാരവാഹികളായ ടോമി മാത്യൂ, ജോസഫ് കുളത്തിങ്കല്‍, തോമസ് കളപ്പുര എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."