തോട്ടം തൊഴിലാളികള്‍ 22ന് എസ്റ്റേറ്റ് ഓഫിസ് ഉപരോധിക്കും
ഗൂഡല്ലൂര്‍: എസ്റ്റേറ്റില്‍ നിന്ന് വിരമിച്ചിട്ടും ഇതുവരെ പി.എഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിരമിച്ച തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ദേവര്‍ഷോലയില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ശോല പ്ലാന്റേഷന്‍ മാനേജ്‌മെന്റാണ് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഈമാസം 22ന് എസ്റ്റേറ്റ് ഓഫിസ് ഉപരോധിക്കും. തായ് ശോല പ്ലാന്റേഷന്‍ കമ്പനിയുടെ ദേവര്‍ഷോല ഗ്രൂപ്പില്‍പ്പെട്ട ഡിവിഷനുകള്‍, ഫാക്ടറി എന്നി വിടങ്ങളില്‍ നിന്ന് വിരമിച്ചവര്‍, കലാവധി തീര്‍ന്ന് പിരിച്ചുവിട്ടവര്‍ക്കുമാണ് ആനുകൂല്യങ്ങള്‍ ഇനിയും ലഭിക്കാത്തത്. നേരത്തെ ആനൂകൂല്യ നിഷേധത്തിനെതിരേ തൊഴിലാളികള്‍ ഏകദിന നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളെ അവഗണിക്കുന്ന നിലപാടാണ് തോട്ടം ഉടമ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. ഉപരോധസമരത്തിന് കെ. ജനാര്‍ദ്ദനന്‍, എന്‍. രാജന്‍, ബി. ചന്ദ്രന്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."