HOME
DETAILS
MAL
തരംമാറ്റം നടത്തിയ ഭൂമിയിലെ നിര്‍മാണ പ്രവൃത്തികള്‍ നിരോധിച്ചു
backup
January 19 2019 | 07:01 AM
കല്‍പ്പറ്റ: വൈത്തിരി താലൂക്കില്‍ കുന്നത്തിടവക വില്ലേജില്‍ ബ്ലോക്ക് 25ലെ വിവിധ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട മീനാക്ഷി സുന്ദരം എസ്റ്റേറ്റിന്റെ ഭാഗമായ തോട്ടഭൂമിയായി ഇളവ് ചെയ്ത സ്ഥലങ്ങളില്‍ എല്ലാ നിര്‍മാണ പ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
2018 സെപ്തംബര്‍ 17ന് ലാന്റ് ബോര്‍ഡ് ഡ്രാഫ്റ്റ് സ്റ്റേറ്റ്മെന്റില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് നിര്‍മാണ പ്രവൃത്തികള്‍ നിരോധിച്ചത്.
തോട്ടഭൂമി തരംമാറ്റിയവര്ക്കെതിരേയുള്ള കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമികളുടെ കൈമാറ്റവും തടഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."