കരിപ്പൂരില്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ വേണമെന്ന് ആവശ്യം
സുല്‍ത്താന്‍ ബത്തേരി: നാള്‍ക്കുനാള്‍ കാട്ടാനശല്യം വര്‍ധിച്ച് നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് പ്രദേശം.
പ്രദേശത്ത് തിരച്ചെത്തിയ വടക്കനാട് കൊമ്പന്‍, മുട്ടികൊമ്പന്‍, ചുള്ളികൊമ്പന്‍, വള്ളുവാടി കൊമ്പന്‍ തുടങ്ങിയ കാട്ടാനകളാണ് പ്രദേശത്തുകാരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നത്. കാട്ടാനശല്യം വര്‍ധിച്ചതോടെ സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് പ്രദേശത്തെ കര്‍ഷകര്‍. കഴിഞ്ഞദിവസം പണയമ്പം പ്രദേശത്തിറങ്ങിയ കാട്ടാന വ്യാപകകൃഷി നാശമാണ് വരുത്തിയത്. പ്രദേശവാസിയായ പുളിയാടി വേലായുധന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന തെങ്ങ്്, വാഴ, കാപ്പി തുടങ്ങിയ വിളകള്‍ നശിപ്പിച്ചു. ആനതള്ളിയിട്ട തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു. വന്‍സാമ്പത്തിക നഷ്ടമാണ് കാട്ടാന ഇന്നലെ ഇവിടെ വരുത്തിയത്. കഴിഞ്ഞ ഒരുമാസക്കാലമായി ഈ പ്രദേശങ്ങളില്‍ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് വരുത്തിവെക്കുന്നത്. വടക്കനാട് കൊമ്പനെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് നടത്തുന്നുണ്ടങ്കിലും കുങ്കിയാനകള്‍ എത്താത്തത് തിരിച്ചടിയാകുകയാണ്. തമിഴ്‌നാട്ടിലെ മുതമലയില്‍ നിന്നും കുങ്കിയാനകളെ എത്തിക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇതിനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നതായും ഏറ്റവും അടുത്തദിവസങ്ങളില്‍ കുങ്കിയാനകള്‍ എത്തുമെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേ സമയം കരിപ്പൂര് കേന്ദ്രീകരിച്ച് ഫോറസ്റ്റ് സ്‌റ്റേഷന്‍ വേണമെന്ന ആവശ്യം നാട്ടുകാരുടെ ഭാഗത്ത് നിന്നുയരുന്നുണ്ട്. വനത്താല്‍ ചുറ്റുപെട്ടുകിടക്കുന്ന വടക്കനാട്, വള്ളുവാടി, കരിപ്പൂര്, പള്ളിവയല്‍, പണയമ്പം പ്രദേശങ്ങളില്‍ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം നാള്‍ക്കുനാള്‍ രൂക്ഷമാവുകയാണ്.
ഒരുദിവസം പോലും ഇടതടവില്ലാതെയാണ് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്. രാത്രികാലങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ നിലവില്‍ ചെതലയത്തു നിന്നാണ് വനപാലകര്‍ എത്തുന്നത്. വിവരമറിഞ്ഞ് വനപാലകര്‍ എത്തുമ്പോഴേക്ക് കാട്ടാനകൃഷി നശിപ്പിച്ചിട്ടുണ്ടാവും.
ഈ പ്രതിസന്ധി മറികടക്കാന്‍ കരിപ്പൂര് കേന്ദ്രീകരിച്ച് ഫോറസ്റ്റ് സ്‌റ്റേഷന്‍ ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഒരു നടപടിയും പിന്നീടുണ്ടായിട്ടില്ല. കാട്ടാനശല്യം പ്രദേശങ്ങളില്‍ നാള്‍ക്കുനാള്‍ രൂക്ഷമായിവരുന്ന സാഹചര്യത്തില്‍ കരിപ്പൂര് കേന്ദ്രീകരിച്ച് ഫോറസ്റ്റ് സ്‌റ്റേഷന്‍ എത്രയുംപെട്ടന്ന് ആരംഭിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."