HOME
DETAILS
MAL
ജന്മം ഭൂമി: പുതിയ വിജ്ഞാപനത്തില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കരുെതന്ന്
backup
January 19 2019 | 07:01 AM
ഗൂഡല്ലൂര്‍: ജന്മം ഭൂമിയുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയില്‍ തമിഴ്നാട് സര്‍ക്കാര്‍ ഈയിടെ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ഒപ്പുവയ്ക്കരുതെന്ന് ഗൂഡല്ലൂര്‍ എം.എല്‍.എ അഡ്വ. എം. ദ്രാവിഡമണി ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങള്‍ പട്ടയത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ജന്മം ഭൂമികള്‍ വനംവകുപ്പിന് കൈമാറാവുന്ന തരത്തില്‍ തമിഴ്നാട് വനസംരക്ഷണ നിയമം 1982ലെ 16ാം വകുപ്പ് ഭേദഗതി ചെയ്ത് 16-എ എന്ന ഉപവകുപ്പ് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇത് മൂലം ജനങ്ങള്‍ കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടും. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ഭൂമി പ്രശ്നത്തിന് പരിഹാരം കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."