സന്തോഷ്കുമാര്‍ വധം: രണ്ട് പ്രതികള്‍ക്ക് ജാമ്യം
തലശ്ശേരി: ബി.ജെ.പി പ്രവര്ത്തകന് ധര്‍മ്മടം അണ്ടലൂര്‍ മുല്ലപ്രം കാവിന് സമീപം ചോമന്റവിടെ സന്തോഷ്കുമാറി(52)നെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ രണ്ട് പ്രതികള്‍ക്ക് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
ഏഴും എട്ടും പ്രതികളും സി.പി.എം പ്രവര്‍ത്തകരുമായ ധര്‍മ്മടം തോട്ടുമ്മല്‍ ഹൗസില്‍ കെ റിജേഷ്(23), ധര്‍മ്മടം പാലയാട്ടെ കേളോത്ത് വീട്ടില്‍ പി അജേഷ്(22) എന്നിവര്‍ക്കാണ് സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്ന വാദം അംഗീകരിച്ച് വ്യവസ്ഥകളോടെ ജാമ്യം നല്‍കിയത്. അര ലക്ഷം രൂപ വീതമുള്ള രണ്ട് ആള് ജാമ്യത്തിലും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരായി ഒപ്പ് വയ്ക്കണമെന്ന നിബന്ധനയുണ്ട്. പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ അത്തരത്തിലുള്ള സത്യവാങ്ങ്മൂലം നല്‍കണമെന്നും ജാമ്യ വ്യവസ്ഥയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."