HOME
DETAILS

പുലരുംവരെ ഉറങ്ങാതെ ആശുപത്രി പരിസരം

  
backup
June 14 2016 | 19:06 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%81%e0%b4%82%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%89%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%86-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4

കാഞ്ഞങ്ങാട്: ആറുപേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രി പരിസരം കഴിഞ്ഞ ദിവസം രാത്രി ഇമയടച്ചില്ല. മൃതദേഹങ്ങള്‍ സൂക്ഷിച്ച കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രി പരിസരമാണ് കഴിഞ്ഞ ദിവസം രാത്രി പുലരും വരെ ഉറങ്ങാതെ കഴിഞ്ഞത്.
കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെയും കൊണ്ട് മംഗളൂരുവിലേക്കും അവിടെനിന്നു തിരികെയും ആംബുലന്‍സുകള്‍ ഇരുഭാഗത്തേക്കും ഓടുകയായിരുന്നു.
അപകട വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ അപകടത്തില്‍ പൊലിഞ്ഞവരെ ഒരു നോക്ക് കാണാന്‍ ജനം ആശുപത്രി മുറ്റത്തേക്ക് ഒഴുകി. ആദ്യം ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത മാത്രമാണ് പുറത്തു വന്നത്.
പിന്നീട് മരണസംഖ്യ ഉയരുന്നത് കണ്ടതോടെ പലരും ഉള്ളുരുകി പ്രാര്‍ഥിച്ചു, ഇനിയും മരിച്ചുവെന്ന വാര്‍ത്ത കേള്‍ക്കാതിരിക്കാന്‍. ഒരാള്‍കൂടി മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്ത വന്നതോടുകൂടി ജനങ്ങളുടെ കണ്ണുകള്‍ സജലങ്ങളായി.
ഇതിനടയില്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കിടത്തിയ മൃതദേഹം ഒരു നോക്കുകാണാന്‍ പലരും ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇതിന് അനുവാദം നല്‍കിയില്ല.
എങ്കിലും പുലരും വരെ ആശുപത്രി പരിസരം ഉറങ്ങാതെ നിന്നു.
അപകട വിവരമറിഞ്ഞ് കുണിയ, മുക്കുന്നോത്ത് മുസ്‌ലിം ലീഗ് ശാഖകളുടെ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സുകളും എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആംബുലന്‍സുകളും അപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ വേണ്ടി രംഗത്തെത്തിയിരുന്നു. ആംബുലന്‍സുകള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മംഗളൂരുവിലെ ആശുപത്രികളിലേക്ക് അതിവേഗം സഞ്ചരിച്ചെങ്കിലും മൂന്നു പേരാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.

നാട് വികാര നിര്‍ഭരമായ വിട നല്‍കി

ഉദുമ: പള്ളിക്കരയിലെ കാറപകടത്തില്‍ മരിച്ച ആറു പേര്‍ക്കും നാട് ഒന്നടങ്കം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. മൃതദേഹങ്ങള്‍ ഒരു നോക്കുകാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേരാണ് രാവിലെ മുതല്‍ ചേറ്റുകുണ്ടിലേക്കൊഴുകിയത്.
ഉച്ചയ്ക്ക് രണ്ടോടെ കാഞ്ഞങ്ങാട് കാസര്‍കോട് നിന്നും സജീര്‍, ഫാത്വിമ എന്നിവരുടെ മൃതദേഹങ്ങളും കാഞ്ഞങ്ങാട് നിന്നും സക്കീന, റംസീന, ഖൈറുന്നിസ, സറീന എന്നിവരുടെ മൃതദേഹങ്ങളും ചേറ്റുകുണ്ടിലെത്തി. വിവിധ ഘട്ടങ്ങളിലായി നടന്ന ജനാസ നിസ്‌കാരത്തിനു ശേഷം മൃതദേഹം പള്ളി പരിസരത്ത് പൊതു ദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ വൈകിട്ട് നാലോടെ ആറു മൃതദേഹങ്ങളും ചേറ്റുകുണ്ട് ബാദുഷാ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി


സുഹൃത്തും ബന്ധുക്കളും മരിച്ചതറിയാതെ അര്‍ഷാദ്


മംഗളൂരു: ജില്ലയെ കണ്ണീരിലാഴ്ത്തിയ അപകടത്തില്‍ സുഹൃത്ത് ഉള്‍പ്പെടെയുള്ള ആറു പേര്‍ മരിച്ചതറിയാതെ അര്‍ഷാദ് മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്നു. അപകടത്തില്‍ മരിച്ച സജീര്‍ ഉറ്റ സുഹൃത്തായ അര്‍ഷാദിനെയും നോമ്പുതുറക്കായി ഒപ്പം കൂട്ടുകയായിരുന്നു.
അപകടത്തില്‍ മരിച്ച ഖൈറുന്നിസയുടെ മകന്‍ അഞ്ചു വയസുകാരനായ അജ്മലും മാതാവ് തന്നെ വിട്ടുപിരിഞ്ഞത് അറിഞ്ഞിട്ടില്ല.
ഇരുവരും അപകടനില തരണം ചെയ്തതായി അറിയുന്നു. ഇതിനിടെ അപകടത്തില്‍ പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മരിച്ച റംസീനയുടെ മകള്‍ ഒരു വയസുകാരി ഇനാം ആശുപത്രി വിട്ടു.
അപകടത്തില്‍നിന്നും തല നാരിഴയ്ക്കാണ് ഈ കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടത്. മാതാവിന്റെയും മറ്റും മടിയിലായിരുന്നത് കൊണ്ടാണ് കുട്ടി കൂടുതല്‍ പരുക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടത്.
അപകട സമയത്ത് കാറില്‍നിന്നും പുറത്തേക്ക് തെറിച്ചുവീണതിനെ തുടര്‍ന്ന് അഞ്ചു വയസുകാരന്‍ അജ്മലും രക്ഷപ്പെടുകയായിരുന്നു. അജ്മലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
ചേറ്റുകുണ്ടിലെ പ്ലസ്ടു വിദ്യാര്‍ഥി അര്‍ഷാദിനും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago