HOME
DETAILS
MAL
പടന്നക്കാട് ടോള്‍ ബൂത്ത് പൊളിക്കണം; കലക്ടര്‍ക്കു നിവേദനം നല്കി
backup
March 02 2017 | 00:03 AM
നീലേശ്വരം: ദേശീയപാതയില്‍ പടന്നക്കാടുള്ള ടോള്‍ബൂത്തുകള്‍ പൊളിക്കണമെന്നാവശ്യപ്പെട്ടു കലക്ടര്‍ക്കു നിവേദനം നല്കി. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സലര്‍ അബ്ദുല്‍റസാഖ് തായിലക്കണ്ടിയാണു നിവേദനം നല്‍കിയത്. ദേശീയപാതാ വിഭാഗം അധികൃതര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
ടോള്‍ പിരിവു നിര്‍ത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ക്യാബിനുകള്‍ നീക്കം ചെയ്തിരുന്നില്ല. ഇതിനകത്ത് പ്ലാസ്റ്റിക് കവറില്‍ നിറച്ച മാലിന്യം തള്ളുന്ന കാര്യം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപയോഗശൂന്യമായ ടോള്‍ ബൂത്ത് സാമൂഹ്യദ്രോഹികളുടെ താവളമായതായും അപകട സാധ്യതയുള്ളതായും കൗണ്‍സലറുടെ നിവേദനത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടോള്‍ബൂത്ത് പൊളിച്ചു നീക്കുന്നതു ദീര്‍ഘിപ്പിച്ചാല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും കൗണ്‍സലര്‍ മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."