HOME
DETAILS
MAL
ഇന്ത്യന്‍ വംശജന് റിഷി സുനക് ബ്രിട്ടനില്‍ ധനമന്ത്രി
backup
February 14 2020 | 04:02 AM
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ ബ്രിട്ടനിലെ ചാന്‍സലര്‍ ഓഫ് എക്സ്ചെഖ്വര് (ധനമന്ത്രി) ആയി നിയമിച്ചു. മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് റിഷിക്ക് സുപ്രധാന ചുമതല നല്‍കിയത്. റിച്ച്മണ്ടിലെ എം.പിയായ റിഷി സുനക് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ്.
ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേല്‍, അലോക് ശര്‍മ എന്നിവര്‍ക്കു ശേഷം ബ്രിട്ടിഷ് മന്ത്രിസഭയില്‍ ഉന്നത പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ് സുനക്. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലെത്തുന്ന അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫിസിന് തൊട്ടടുത്തുള്ള ഓഫിസിലേക്ക് മാറും. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ഒഴിവിലേക്കാണ് സുനകിന്റെ നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."